ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്.കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി ജോസഫ്. ഞായറാഴ്ചയാണ് വിദ്യാര്‍ഥിനി സിസ്റ്റർക്കെതിരെ പോലീസിന് പരാതിനല്‍കിയത്. വിദ്യാര്‍ഥിനിയെ മതപരിവർത്തനം നടത്താൻ സിസ്റ്റർ നിർബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഒഡീഷയിലും സമാനമായ സംഭവം ഉണ്ടായി. മതപരിവർത്തനം ആരോപിച്ച് ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് മർദിച്ചു .ഫാദർ ജോഷി ജോർജിനെ പോലീസ് മർദിച്ചത്. ബർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ വച്ചാണ് സംഭവം. നിങ്ങള്‍ പാകിസ്താനികളാണെന്നും, ക്രിസ്തുമത പരിവർത്തനത്തിന് എത്തിയതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മർദനം.