ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊൻകുന്നം പോലീസ്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂർ പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നടപടിക്രമങ്ങൾക്ക് ശേഷം പൊൻകുന്നം പോലീസിന് കൈമാറുകയായിരുന്നു. ഒക്ടോബർ ഒമ്പതിനാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

