India

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷൻ...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...

ബാബാ സിദ്ദീഖിയുടെ കൊലപാതകം; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ എംപി പപ്പു യാദവ് രംഗത്ത്

എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ്...
spot_img

ഉത്തർപ്രദേശിലെ ലളിത്പൂരിന് സമീപം തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്‌സ്പ്രസ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുമ്ബോളാണ് ട്രെയിൻ ഇന്ന് അപകടത്തില്‍ പെട്ടത്. ഏതാനും ചില ബോഗികള്‍ തകർന്ന പാളത്തിലൂടെ സഞ്ചരിച്ചതോടെ ട്രെയിൻ എമര്‍ജന്‍സി ബ്രേക്കിട്ട് നിർത്തി. ലളിത്പൂരിലെ പ്രാദേശിക റെയില്‍വേ അധികൃതരുടെ പിഴവ് കാരണമാണ്...

ആത്മീയ ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ എല്ലാ ക്രിമിനല്‍ കേസുകളുടെയും വിവരം തമിഴ്‍നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

തന്റെ രണ്ടു പെണ്‍മക്കളെ പ്രലോഭിപ്പിച്ച്‌ ഇഷ ഫൗണ്ടേഷനില്‍ താമസിപ്പിച്ചിരിക്കുന്നുവെന്ന കോയമ്ബത്തൂർ സ്വദേശി എസ് കാമരാജിന്റെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള കാമരാജിന്റെ രണ്ട് പെണ്മക്കള്‍ ഇഷ ഫൗണ്ടേഷനിലാണ്...

ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് മരിച്ചത്. ചെന്നൈയില്‍ 12 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ജോലി അന്വേഷിച്ചെത്തിയതായിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന്...

മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

വിമാനാപകടത്തില്‍ പെട്ട് കാണാതായ മലയാളി സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ സംഭവം: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ലേ ലഡാക്ക്...

ടാറ്റാ ഇലക്‌ട്രോണിക്സിന്റെ നിർമാണ യൂണിറ്റില്‍ വൻതീപിടിത്തം

തമിഴ്നാട്ടിലെ ഹൊസൂരിലുളള നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ അപകടമുണ്ടായത് യൂണിറ്റിന്റെ സെല്‍ഫോണ്‍ നിർമാണ വിഭാഗത്തിലാണ് ആദ്യം തീ ആളിപടന്നത്. ഇതോടെ തൊഴിലാളികളെ യൂണിറ്റില്‍ നിന്നും പൂർണമായി മാറ്റുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായെന്നും...

ഡിഎൻഎ പരിശോധന ഫലം വൈകും

അർജുൻ്റെ ലോറിയില്‍ നിന്നും ലഭിച്ച ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം വൈകുമെന്ന് സൂചന.നാളെ ഉച്ചയോടെ മാത്രമെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാല്‍ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. മണ്ണിടിച്ചിലില്‍ കാണതായ മറ്റു...
spot_img