പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സന്ദർശിച്ചു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചങ്ങനാശ്ശേരി എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സന്ദർശനം. എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാകാൻ പ്രാർത്ഥിക്കുന്നതായി ബാവാ പറഞ്ഞു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ജോസഫ് എം പുതുശ്ശേരി എന്നിവരും കാതോലിക്കാബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.