മലങ്കര സഭ തർക്ക വിഷയത്തിൽ സമാധാനത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.കോടതി വിധികളും സഭാ ഭരണഘടനയും അവഗണിച്ച് മുൻപോട്ടു പോകുവാൻ കഴിയുകയില്ലഎന്നത് സത്യമാണ്. നീതിയിൽ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകൾക്ക് മലങ്കരസഭ തയാറാണ്.സുപ്രീംകോടതി വിധി രാജ്യത്തിൻ്റെ നിയമമാണ്.കോടതി വിധികൾക്ക് വിപരീതമായി പ്രവൃത്തിക്കാൻ കഴിയില്ല.സുപ്രീം കോടതി വിധി അംഗീകരിച്ചാൽ ഉചിതമായ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്നും കാതോലിക്ക ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്ക ബാവമാരുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.കോടതി വിധി അംഗീകരിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.