ചട്ടിയിൽ വറുത്തു വച്ച മീനെടുക്കാൻ ശ്രമിച്ച പൂച്ചക്ക് പണി കിട്ടി, തല സ്റ്റൗവിൽ കുടുങ്ങിയതേടെ രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ.
പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിൻ്റെ വീട്ടിലെ പൂച്ചക്കുട്ടിയാണ് ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിപ്പോയത്.
വീട്ടുകാർ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് അടൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്.
അടൂർ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജീ ഖാൻ യൂസഫ്, റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ സ്ഥലത്തി ഗ്യാസ് സ്റ്റൗ കട്ട് ചെയ്തു പൂച്ചയെ രക്ഷപ്പെടുത്തി.