കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം എബ്രഹാം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. മുൻകാല സുപ്രീംകോടതി വിധിയിലെ ഉത്തരവ് കണക്കിലെടുത്താണ് നടപടി.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സുപ്രീംകോടതി ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കെ. എം എബ്രഹാം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ ജി. പ്രകാശ് ആണ് കെ.എം എബ്രഹാമിനായി സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

Leave a Reply

spot_img

Related articles

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...

ഐസിഎസ്‌ഇ, ഐഎസ് സി ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം

ഐസിഎസ്‌ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.12-ാം ക്ലാസ് ബോര്‍ഡ്...

ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ

പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിസ്മോളും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് ജിമ്മിയെയും,ഭർതൃ പിതാവിനെയും ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്....

വിരമിച്ചെങ്കിലും എന്നിലെ ഫുട്‌ബോള്‍ അവസാനിക്കുന്നില്ല; കുട്ടികള്‍ക്കായി അക്കാദമി തുടങ്ങും: ഐ.എം വിജയന്‍

ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍മെന്റ് ഇല്ലെന്നും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും ഐ.എം വിജയന്‍. പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്‌ബോളില്‍ നിന്നല്ലെന്നാണ് ഐ.എം വിജയന്‍ പറയുന്നത്. സ്ഥലം...