പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കോടികളുടെ നിക്ഷേപതട്ടിപ്പാണ് നിർമൽ കൃഷ്ണ എന്ന ചിട്ടിക്കമ്പനി നടത്തിയത്.കേരളത്തിലും തമിഴ്നാട്ടിലുമുള്ള സാധാരണക്കാരായ ആളുകളാണ് തട്ടിപ്പിന് ഇരയായത്. വലിയ തുകകൾ നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. നിക്ഷേപകരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.