വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ചു. 16 പദ്ധതികൾക്കായി കാപെക്സ് വായ്പയാണ് കേന്ദ്രം അനുവദിച്ചത്. 2024- 25 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച വായ്പ 2025 മാർച്ച് 31 മുമ്പ് വിനിയോഗിക്കണമെന്നും കേന്ദ്രം കത്തിൽ പറയുന്നു. മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നൽകുന്ന വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്535 കോടി രൂപയുടെ 16 പദ്ധതികളാണ് പുനർനിമ്മാണത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. ഈ മാസം 11ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വായ്പ അനുവദിച്ചതായുള്ള അറിയിപ്പും ലഭിച്ചിരുന്നു. പൊതു കെട്ടിടങ്ങൾ, അവിടേക്കുള്ള റോഡുകളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നതായിരുന്നു സംസ്ഥാനം സമർപ്പിച്ച 16 പദ്ധതികളുലുണ്ടായിരുന്നത്