കേരളത്തിന് കടമെടുക്കാൻ അനുമതി

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി.

കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും.

സുപ്രിംകോടതി നിർദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയിൽ ഇനി എടുക്കാൻ ശേഷിച്ച തുകയാണിത്.

സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതൽ ചെലവുകൾക്ക് ധനവകുപ്പ് അനുമതി നൽകി.

ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധവകുപ്പ് നിർദേശം നൽകി.

പണമില്ലാത്തതിനാൽ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മാർച്ച് 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധനവകുപ്പ് ഉത്തരവിട്ടു.

തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു.

വൈദ്യുതിമേഖലയുടെ നഷ്ടം കുറയ്ക്കാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ജി.ഡി.പി.യുടെ അരശതമാനം അധിക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...