മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി.കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തുകയാണ്.ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന.ഇന്ന് രാവിലെ 9 മണിയോടെയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന തുടങ്ങിയത്.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.ക്രമക്കേട് കണ്ടെത്തി കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.അതേസമയം അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം.