ചാൾസ് മൂന്നാമൻ്റെ സെറാമിക് ആട്ടിൻകുട്ടിയെ ലേലത്തിൽ വിറ്റത് 13,000 യൂറോയ്ക്ക്

ചാൾസ് മൂന്നാമൻ്റെ പേരിലുള്ള ചെറിയ ഒരു സെറാമിക് ആടിനെയാണ് യുകെയിൽ കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ വിറ്റത്. വില 13,000 യൂറോ. അതായത് ഏകദേശം 11 ലക്ഷത്തോളം രൂപ.

കനേഡിയൻ റെയ്മണ്ട് പാറ്റൻ 55 വർഷമായി അമൂല്യമായി സൂക്ഷിച്ചിരുന്ന സെറാമിക് ആട് ആയിരുന്നു ഇത്.

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഒരു മുതിർന്ന സ്ത്രീയാണ് സെറാമിക് ട്രിങ്കറ്റ് പാറ്റന് നൽകിയത്. നൽകുമ്പോൾ പറഞ്ഞത് അന്നത്തെ ചാൾസ് രാജകുമാരനാണ് ഇത് ഉണ്ടാക്കിയതെന്നാണ്. അദ്ദേഹം അതിനെ നിർമ്മിച്ചത് പരീക്ഷ റിവിഷനിടെയുള്ള ഒഴിവുസമയങ്ങളിൽ ആണ്.

1967 മുതൽ 1970 വരെ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്നു ചാൾസ്. ആർക്കിയോളജിയും നരവംശശാസ്ത്രവും (പിന്നീട് ചരിത്രവും) ആണ് അദ്ദേഹം പഠിച്ചിരുന്നത്. തൻ്റെ യൂണിവേഴ്സിറ്റി പഠനനാളുകളിലാണ് ആടിനെ അദ്ദേഹം നിർമ്മിച്ചത്.

ഒരു സ്വകാര്യ അമേരിക്കൻ ഉപഭോക്താവിന് ആണ് ഇതിനെ വിറ്റത്.

സ്റ്റാഫോർഡ്‌ഷെയറിലെ ഹാൻസൺസ് ലേലത്തിൽ ഇതിൻ്റെ മൊത്തം തുകയായ ഏകദേശം 13,400 യൂറോയോളം അടച്ചാണ് വാങ്ങിയത്.

രാജാവ് നിർമ്മിച്ചതായി അറിയപ്പെടുന്ന ഒരേയൊരു മൺപാത്രമാണിത് – എന്ന് വില അടങ്ങിയിട്ടുള്ള ടാഗിൽ പറഞ്ഞിട്ടുണ്ട്.

ചാൾസ് മൂന്നാമൻ രാജാവ് 1970-കളിൽ ആണ് തൻ്റെ പെയിൻ്റിംഗ് ആരംഭിച്ചത്.

2022-ൽ, അദ്ദേഹത്തിൻ്റെ ഒരു പെയിൻ്റിംഗ് വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഭരണത്തിലുള്ള ഒരു രാജാവിൻ്റെ പെയിൻ്റിംഗ് ആദ്യമായിട്ടായിരുന്നു വിൽപ്പനക്ക് എത്തിയത്.

‘മമ്മി’, ‘പാപ്പ’ എന്നിങ്ങനെ ആലേഖനം ചെയ്ത ചിത്രങ്ങൾ ചാൾസിന് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ആണ് വരച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ ഇതിനു പ്രീമിയം വില ഉൾപ്പെടെ മൊത്തം 70,000 യൂറോ വരെ നേടി.

ഹാൻസൺസ് ലേലത്തിലെ ചാൾസ് ഹാൻസൺ പറഞ്ഞു: “ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ആടിനെ വിൽക്കാൻ റെയ്മണ്ട് തീരുമാനിച്ചത്. അദ്ദേഹത്തിന് റിട്ടയർമെൻറ് ചെയ്യാറായി. പതിറ്റാണ്ടുകളോളം അതിനെ അമൂല്യമായി സൂക്ഷിക്കുന്നതിന് ഒരു പുതിയ സ്ഥലം കണ്ടെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.”

ലേലത്തിൽ പങ്കെടുത്ത വിൽപ്പനക്കാർ മുമ്പ് ചാൾസ് രാജാവിൻ്റെ മാതാവ് എലിസബത്ത് രാജ്ഞിയുടെയും പിതാവ് എഡിൻബർഗ് ഡ്യൂക്കിൻ്റെയും ബാല്യകാല ചിത്രങ്ങൾ വിറ്റിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...