ചക്കുളത്തുകാവ് പൊങ്കാല: സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കും

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനം.പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ
പൊലീസും, മോട്ടോർ വാഹന വകുപ്പും സ്വീകരിക്കും. ഫയർ എഞ്ചിനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സഹിതം  അഗ്നിരക്ഷാ സേനയുടെ. മൂന്നു യൂണീറ്റുകളും
റെസ്ക്യൂ ബോട്ടും സ്കൂബാ ഡൈവിംഗ് ടീമും സജ്ജമാക്കും. ക്ഷേത്ര പരിസരങ്ങളിൽ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കും.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ എസ് ആർ ടി സി കൂടുതൽ ബസ്സ് സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ യോഗത്തിൽ പറഞ്ഞു. കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചക്കുളത്തുകാവ് ദേവസ്വം പ്രതിനിധി  മണിക്കുട്ടൻ നമ്പൂതിരി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...