ഉയർന്ന തിരമാലയ്ക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (ഏപ്രിൽ 6) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്റിമീറ്ററിനും 40 സെന്റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (ഏപ്രിൽ 6) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്റിമീറ്ററിനും 90 സെന്റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

ബോട്ട്,വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്.സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം. കേസില്‍...

എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി...

മദ്യപിച്ചു വന്ന് അലമാരക്കും വസ്ത്രങ്ങൾക്കും മധ്യവയസ്കൻ തീയിട്ടു

അടൂരിൽ ഒറ്റക്കു താമസിച്ചിരുന്ന മദ്ധ്യവയസ്കൻ മദ്യപിച്ചു വന്ന് സ്വവസതിയിലെ അലമാരക്കും വസ്ത്രങ്ങൾക്കും തീയിട്ടു.പള്ളിക്കൽ മലമേക്കര കുന്നത്തൂർക്കര പെരിങ്ങനാട് ഭാഗത്ത് സുരേഷ് കുമാർ,ശിവ സത്യം, ആണ്...

മുസ്ലീം ലീഗ് മഹാ റാലി ഇന്ന്

വഖഫ് ബില്ലിനെതിരായ മുസ്ലിം ലീഗ് മഹാ റാലി ഇന്ന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാനം. വൈകിട്ട് മൂന്ന്...