സ്വർണ്ണ പണയ വായ്പാ സംവിധാനത്തിൽ മാറ്റം വരുന്നു. സ്വർണപ്പണയം പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം. ഇതനുസരിച്ച് സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ സ്വർണപ്പണയം സംവിധാനവും മാറ്റണമെന്ന നിർദേശം.സ്വർണം പണയം വച്ചുള്ള വായ്പകൾ കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഏറി വരുകയാണെന്ന് ഈ രംഗത്ത് ഉള്ളവർ വ്യക്തമാക്കുന്നു. ഇതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കിക്കൊണ്ടാണ് ഇ എം ഐ വ്യവസ്ഥ ഏർപ്പെടുത്തുന്നത് ആലോചനയിൽ ഉള്ളത്.നിലവിൽ സ്വർണ പണയം ഈ രീതിയിൽ ഉണ്ടെങ്കിലും കൂടുതൽ ഇടപാടുകാരും ഇത് കണക്കാതെ വാർഷിക കണക്കിൽ പണയം പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാണ് ഇനി മാറ്റം വരുക.