ഫാഷൻ ലോകത്തെ മാറ്റങ്ങൾ : തിരിച്ചുവരവിൻ്റെ പാതയിൽ സ്കിന്നി ജീൻസ്

ഫാഷനിൽ എന്നും ജീൻസ്‌ മുൻപന്തിയിൽ തന്നെയാണ്. പാറ്റേർണുകൾ പല തരത്തിൽ മാറി എങ്കിലും ജീൻസ്‌ എന്നും മങ്ങാതെ നിലനിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ സ്കിന്നി ജീൻസ് ഫാഷൻ ലോകത്ത് നിന്നും അക്ഷരാർത്ഥത്തിൽ പുറത്തായിരുന്നു. എന്നാൽ ഇപ്പോൾ സ്കിന്നി ജീൻസ് ഒരു തിരിച്ചുവരവിൻ്റെ പാതയിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഫാഷൻ റൺവേകളിലും, ഇൻഫ്ലുവൻസർ വീഡിയോകളിലും ഗൂഗിൾ സെർച്ച് ട്രെൻഡുകളിലും പാൻ്റ്‌സും ജീൻസും ഉൾപ്പെടെയുള്ള സ്‌കിന്നി സ്‌റ്റൈലുകളുടെ ഒരു ശ്രേണി ഉയർന്നുവന്നിട്ടുണ്ട്.ജനുവരി അവസാനം ടിക്ടോക് താരവും ജെൻ സീ ഇൻഫ്ലുവൻസറുമായ ആലീക്സ് ഡെനിം ബ്രാൻഡ് ഫ്രെയിമിനൊപ്പം ഒരു ജോടി എക്സ്ക്ലൂസീവ് സ്‌കിന്നികൾ അവതരിപ്പിച്ചിരുന്നു. ഇത് വീണ്ടും സ്കിന്നി ജീൻസ് തിരിച്ചു വരുന്നു എന്നതിന്റെ സൂചന ആയാണ് ഫാഷൻ ലോകം കണക്കാക്കുന്നത്.ആളുകൾ വീണ്ടും സ്കിന്നി ജീൻസ് തിരഞ്ഞു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈയിലെ സ്കിന്നി ജീൻസ് കളയാതെ പൊടി തട്ടി പുറത്തെടുക്കാൻ ആണ് ഫാഷൻ എക്സ്പേർട്ടുകൾ പറയുന്നത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...