വയനാട്ടിൽ എസ്.ഒ.ജി കമാൻഡോകൾക്കു നേരെയുണ്ടായ വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം

കൽപറ്റ : വയനാട് മാനന്തവാടി തലപ്പുഴയിൽ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കമാൻഡോകൾക്കുനേരെ വെടിവയ്പ് നടത്തിയ കേസിൽ നാല് മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.

വെടിവയ്പ്പിനു പിന്നാലെ പിടിയിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി) എന്നിവര്‍ക്കെതിരെയും ഒളിവില്‍ പോയ ലത (മീര), സുന്ദരി (ജെന്നി ) എന്നിവര്‍ക്കുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

2023 നവംബര്‍ ഏഴിന് എസ്ഒജി സംഘം പേര്യയില്‍ പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഒരു വീട്ടില്‍ മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സംഘം ഇവിടെ എത്തിയത്.

തുടർന്ന് വെടിവയ്പ്പുണ്ടാകുകയായിരുന്നു. 2024 ഫെബ്രുവരി പത്തിനാണ് കേരളാ പൊലീസില്‍നിന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.

ഒളിവില്‍ പോയവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...