നിണമണിഞ്ഞ നിഴലുകൾ

ഭയവിഹ്വലയായ അവളുടെ മുഖം കാഴ്ചയ്ക്ക് അസഹ്യമായിരുന്നു.

പേടിച്ചു നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായ്, മുഖത്തു അഴുക്കേറിയ ഒരു കുഴിയെന്നപോലെ തോന്നിച്ചു.

ആലിലപോലെ, ഭയംകൊണ്ടു നടുങ്ങിയിരുന്നു അവൾ, ചുമരിൽ ഒട്ടിച്ചേർന്നു ജനാലയ്ക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു.

പരിഭ്രമം എത്രമാത്രമുണ്ടന്നു അറിയിക്കാനെന്നപോലെ, അവൾ നഖങ്ങൾകൊണ്ടു ജനാലക്കമ്പികളിൽ പോറുമ്പോഴുണ്ടായ ശബ്ദം മുറിയിൽ അരോചകമാം വണ്ണം മുഴങ്ങിക്കൊണ്ടിരുന്നു.

അതിഭീകരമോ അഥവാ അതിദരുണമോ ആയ ഏതോ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടു സംഭവസ്ഥലത്തുനിന്നു ഓടി വന്നതുപോലെയായിരുന്നു, അതിനകത്തെത്തിയ ആഗതന്റെ നില.

സുമാർ ഇരുപത്തിനാലു വയസ്സു പ്രായം തോന്നിച്ചിരുന്ന അവന്റെ മുഖത്തിന്, തണുത്തുറഞ്ഞ മാംസക്കൊഴുപ്പിന്റെ നിറമായിരുന്നു.

നീണ്ടു കറുത്ത മുടി മഴ നനഞ്ഞിരുന്നതിനാൽ തലയിൽ ഒട്ടിക്കിടന്നിരുന്നുവെന്നു മാത്രമല്ല, അവയിൽ കുറേ ഇരുവശങ്ങളിലും മുഖത്തേക്കുമായി തൂങ്ങിക്കിടക്കുകയും ചെയ്തിരുന്നു.

ഏതോ ഒരു ഭീകര സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നുവെന്ന് ആ കണ്ണുകളായിരുന്നു തെളിയിച്ചിരുന്നത്.

കണ്ണിനകത്തെ സാധാരണയിലേറെ വലുപ്പം തോന്നിച്ചിരുന്ന കൃഷ്ണമണികൾ കണ്ടപ്പോൾ എനിക്കുതന്നെ ഭയം തോന്നി.

നിണമണിഞ്ഞ നിഴലുകൾ

ജയിംസ് ഹാഡ് ലി ചേസ്സിൻ്റെ നോവൽ

വിവർത്തനം – കെ കെ ഭാസ്കരൻ പയ്യന്നൂർ

ബുക്ക് വാങ്ങാൻ സന്ദർശിക്കുക www.donbooksindia.com

വിളിക്കൂ 9447573052

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...