കാലൻ്റെ കൊലവിളി

ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.

ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു പൊലിഞ്ഞതുപോലെയുള്ള പ്രതീതി തോന്നിച്ചു.

‘ഞാൻ പോയേ പറ്റൂ,’ സമനില തെറ്റിയവനെപ്പോലെ ഞാൻ അവളോടു പറഞ്ഞു.

‘ഈ നഗരത്തിന്റെ പ്രധാന നാഡിയിൽ ഒരു വിരൽ വച്ചാണു ആ മനുഷ്യൻ നടക്കുന്നത്. ഇനി മേലിൽ നാം വളരെ കരുതലോടിരിക്കേണ്ടതുണ്ട്.”

‘ആ ഒരു നിമിഷം ഞാനോർക്കുകയായിരുന്നു…. ‘

അവൾ മറ്റൊരു വശം തിരിഞ്ഞു..

‘ എപ്പോഴും എന്റെ സ്ഥിതി ഇങ്ങനെയാണ് …. എപ്പോഴും,’

അവളുടെ കണ്ഠമിടറി.

‘ഫാരെലോ മാൻസനോ അല്ലെങ്കിൽ മേയറോ വിവാഹിതയായ ഒരു സ്ത്രീയോടൊപ്പം എന്നെ ഒരു മുറിയിൽ തനിച്ചു കണ്ടെന്നറിഞ്ഞാൽ ഞാനപകടത്തിലാവും ഗ്‌ളെൻദാ.

‘അതെന്റെ തൊഴിലിനെത്തന്നെ ബാധിക്കും. എനിക്കു ഒരു പാർട്ട്ണറുമുണ്ട്.’

‘ഏതൊരു കാര്യവും എനിക്കദ്ദേഹത്തോടും കൂടി കൂടിയാലോചിക്കേണ്ടതുണ്ട്. അതുകൊണ്ടു എനിക്കു വളരെ കരുതലോടിരിക്കേണ്ടിയിരിക്കുന്നു.!’

അവളെന്റെ നേരെ നോക്കി. ‘ഒരു മുറിയിൽ തനിച്ചു കണ്ടതിനോ ?’

‘അതേ, അക്കാര്യം അവർ തെറ്റായ രീതിയിൽ മാത്രമെ കണക്കിലെടുക്കൂ.’

അവൾ ക്ഷണികമായൊരു ചിരി ചിരിച്ചു.

കാലൻ്റെ കൊലവിളി

ജയിംസ് ഹാഡ് ലി ചേസ്സിൻ്റെ നോവൽ

വിവർത്തനം – കെ കെ ഭാസ്കരൻ പയ്യന്നൂർ

ബുക്ക് വാങ്ങാൻ സന്ദർശിക്കുക www.donbooksindia.com

വിളിക്കൂ 9447573052

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...