തോമസ് ചാഴികാടൻ വൻ വിജയം നേടും; വി എൻ വാസവൻ

ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ്” മണ്‌ഡലത്തിൽ സിറ്റിംഗ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ…

കേരളത്തിലെ 20സീറ്റ്‌ കളിലും എൽ ഡി എഫ് ന് വിജയപ്രതീക്ഷ ഉണ്ട്.

കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി
മതനിരപേക്ഷതയാണ് ഉയർത്തി കാട്ടുന്നത്.

ഫ്രാൻസിസ് ജോർജിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തയ്ക്ക് UDF മറുപടി പറയണം.

വ്യക്തമായ രാഷ്ട്രീയ നിലപാടാണ് തോമസ് ചാഴിക്കാടൻ സ്വീകരിക്കുന്നത്.

അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയല്ലാത്തിനാൽ സ്വതന്ത്ര ചിഹ്നം വോട്ട് തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയ ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി നേതാക്കൾ കോട്ടയത്ത്‌ പറഞ്ഞു.

ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത ദേശീയ സാഹചര്യമാണ് സമാഗതമായിരി ക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം തെളിയിക്കുന്നത്.

മണ്ഡ‌ലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ നിർണായകമായ റബർ മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസ്സും ബിജെപിയുമാണന്നും നേതാക്കൾ പറഞ്ഞു.

ആർക്കും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത സ്ഥാനാർത്തിയാണ് തോമസ് ചാഴിക്കാടൻ എന്ന് ഉറപ്പുണ്ടന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും പറഞ്ഞു.

ഇന്ത്യാ മുന്നണിക്ക് പിന്തുണ ഉറപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ,സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു,അഡ്വ. കെ അനിൽ കുമാർ, പ്രൊഫ. ലോപ്പസ് മാത്യു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...