കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനായ വ്യവസായിയാണ് ഹണിട്രാപ്പില്‍പ്പെട്ട് പണം നഷ്ടമായത്. അഞ്ചു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം.28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ഥിയാണെന്നും, തനിക്ക് ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. ഹോട്ടലില്‍ വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഹണിട്രാപ്പ് സംഘം നഗ്‌നചിത്രം പകര്‍ത്തി. വ്യവസായിയുടെ കൈയിലുണ്ടായിരുന്ന പതിനായിരം രൂപ കൈക്കലാക്കി. അഞ്ചുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പിറ്റേന്ന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപ സംഘത്തിന് നല്‍കി.ഏറെ നാളുകള്‍ക്കുശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ഹണിട്രാപ്പ് സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി.ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴംഗ സംഘത്തെ മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.