ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് കുടുംബം മുൻപും പരാതി നൽകിയതാണ്. പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.കൊലപാതകത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോൾ പറയുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ്റെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സർക്കാരുമായും സംസാരിക്കും. കുട്ടികളുടെ ഭാവി കാര്യങ്ങൾ സുരക്ഷിതമാക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.