ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി. 2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് മറ്റ് എന്തെങ്കിലും ലാക്കർ ചെയ്യുകയോ കോട്ട് ചെയ്യുകയോ ചെയ്‌തിട്ടുള്ള ഒരു സാധനവും ഗോൾഡ് ഡെപ്പോസിറ്റ് പ്ലേറ്റിങ്ങിന് വേണ്ടിയിട്ട് തങ്ങൾ സ്വീകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ നിന്ന് അഴിച്ച് കൊണ്ടുവന്നത് തന്നെയാണോ തങ്ങളുടെ കൈവശം തന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. അത് അന്വേഷണത്തിലൂടെയേ കണ്ടെത്താനാവു എന്നദ്ദേഹം പറഞ്ഞു.

