കോട്ടയം കറുകച്ചാൽ വാഴൂരിൽ ചെത്ത് തൊഴിലാളിയെ കല്ലിനിടിച്ച് കൊലപ്പെടുത്തി.വാഴൂർ കറിയാപ്പറമ്പിൽ ബിജുവി (57) നെയാണ് പ്രദേശ വാസിയായ പ്രതി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാമംപതാൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ (23) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണ് അപ്പു ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.