മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മാലിന്യ നിർമ്മാർജ്ജനത്തിൽ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽ ഐ സി അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ ഇനിയും വർധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യനിർമ്മാർജ്ജനത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നത് അതാത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാൻ ഇടയാക്കും. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും കിട്ടാത്ത അവസ്ഥ ഇതിലൂടെയുണ്ടാകും. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ആരോഗ്യകരമായ ജീവിതത്തിന് തന്നെ വെല്ലുവിളിയാണ്. ജലാശയങ്ങളിലെ മാലിന്യനിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. ഈ വസ്തുത ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ നടപ്പാക്കുകയാണ്.

ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ അസാനിക്കുന്ന ക്യാമ്പയിനാണ് ഇപ്പോൾ തുടക്കമാകുന്നത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തൊഴിലാളി സംഘടനാ പ്രവർത്തകർ, കർഷക സംഘടനാ പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വയ്ക്കുന്ന സമഗ്രകൊട്ടാരക്കര പരിപാടിയുടെ ഉദ്ഘാടനവും പുലമൺതോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാകിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്തക പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവദിത്തം പുസ്തക പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ ഡോ.ടി.എൻ.സീമ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...