മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്. ജന്മദിനം 1945 മേയ് 24 നാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച്‌ 21നാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. 2016ല്‍ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസമായിരുന്നു തൻ്റെ പിറന്നാള്‍ ദിനം സംബന്ധിച്ച സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ഇന്നലെയാണ് രണ്ടാം പിണറായി സ‍‌‍ർക്കാരിന്‍റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികള്‍ സമാപിച്ചത്.ഇന്ന് മുതല്‍ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാകുകയാണ്. പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ല.

Leave a Reply

spot_img

Related articles

ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി: ധാരണപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ...

കാലവർഷക്കെടുതി : കെ എസ് ഇ ബി തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം

കാലവർഷക്കെടുതി : കെ എസ് ഇ ബി തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം.കാറ്റും മഴയും ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ...

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശം

ചങ്ങനാശ്ശേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കാൻ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ...

കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്‌തുതാ വിരുദ്ധം; മുഖ്യമന്ത്രി

കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്‌തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി...