പി വി അൻവറിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി.അൻവറിൻ്റെ ഉദ്ദേശം വ്യക്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അൻവറിൻ്റേത് സർക്കാരിനേയും, എൽ ഡി എഫിനേയും അപമാനിക്കാനുള്ള ശ്രമം. താൻ നേരത്തേ സംശയിച്ച പോലെ കാര്യങ്ങൾ എത്തിയിരിക്കുന്നതായി മുഖ്യമന്ത്രി.
സർക്കാരിനെതിരായ ആരോപണങ്ങൾ തള്ളുന്നു. പാർട്ടിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം.നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതേ പോലെ നടക്കുമെന്നും മുഖ്യമന്ത്രി.
അതേ സമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.