അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീൽ എത്തും.2 മണിക്കാണ് മുഖ്യമന്ത്രി എത്തിച്ചേരുക.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി മൃതദേഹത്തിൽ ചെമ്പതാക പുതപ്പിച്ചു.ഇന്നലെ അന്തരിച്ച എ വി റസലിൻ്റെ മൃതദേഹം ഉച്ചക്ക് 12.15 ഓടെ ആണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്.2.30 മണി വരെ ഇവിടെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ട്.
രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്.3 മണിക്ക് ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. മുതിർന്ന സിപിഎം നേതാക്കള്‍ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.