സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് ഇന്നു (19.02.2025)മുതൽ അപേക്ഷിക്കാം.ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ, സെക്യൂരിറ്റി , ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നീ പതിമൂന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. തൊഴിൽവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in ൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്‌സൈറ്റിൽ ലഭ്യമാണ്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.
ലേബർ പബ്ലിസിറ്റി ഓഫീസർ
9745507225
