മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ : എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി.അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഒരറിയിപ്പ് ഉണ്ടാകും വരെ മെഡല്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഡിജിപി ഉത്തരവിറക്കി.
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മെഡല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിന് തത്ക്കാലം മെഡല്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഡിജിപി കൈക്കൊണ്ടത്. അജിത് കുമാറിന് പുറമേ ഡിവൈഎസ്പി അനീഷ് കെ ജിക്കും മെഡല്‍ നല്‍കരുതെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.