മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ഒരാഴ്ചയിൽ 45.11 കോടി രൂപയുടെ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള ഒരാഴ്ചക്കാലയളവിൽ സംസ്ഥാനത്തെ 1323 ഗുണഭോക്താക്കൾക്കായി 451,128,900 രൂപ അനുവദിച്ചു. ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് വയനാട് ജില്ലയിലാണ്. വയനാട്ടിൽ 32 ഗുണഭോക്താക്കൾക്കായി 3,99,27,700 രൂപയാണ് അനുവദിച്ചത്. ഇതിൽ, വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ കരാർ മൂല്യത്തിന്റെ 39.80 കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസിന്റെ വിതരണവും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് സഹായം ലഭിച്ചത് മലപ്പുറം ജില്ലയിലാണ്; ഇവിടെ 236 ഗുണഭോക്താക്കൾക്കായി 1,21,81,000 രൂപ അനുവദിച്ചു.
തിരുവനന്തപുരം (113 ഗുണഭോക്താക്കൾക്ക് 27,67,000 രൂപ), കൊല്ലം (130 ഗുണഭോക്താക്കൾക്ക് 45,55,000 രൂപ), പത്തനംതിട്ട (50 ഗുണഭോക്താക്കൾക്ക് 14,02,000 രൂപ), ആലപ്പുഴ (68 ഗുണഭോക്താക്കൾക്ക് 35,20,000 രൂപ), കോട്ടയം (37 ഗുണഭോക്താക്കൾക്ക് 10,99,000 രൂപ) ഇടുക്കി (25 ഗുണഭോക്താക്കൾക്ക് 77,00,00 രൂപ), എറണാകുളം (77 ഗുണഭോക്താക്കൾക്ക് 24,55,000 രൂപ), തൃശൂർ (158 ഗുണഭോക്താക്കൾക്ക് 86,80,000 രൂപ). പാലക്കാട് (216 ഗുണഭോക്താക്കൾക്ക് 96,10,900 രൂപ), കോഴിക്കോട് (55 ഗുണഭോക്താക്കൾക്ക് 3,33,6000 രൂപ), കണ്ണൂർ (70 ഗുണഭോക്താക്കൾക്ക് 26,47,000 രൂപ) കാസറഗോഡ് (56 ഗുണഭോക്താക്കൾക്ക് 21,65,000 രൂപ) തുടങ്ങിയ ജില്ലകളിലും സി.എം.ഡി.ആർ.എഫ് വഴി സഹായം വിതരണം ചെയ്തു. പത്തനംതിട്ടയിൽ 34 ഗുണഭോക്താക്കൾക്ക് 2021 ഒക്ടോബറിലെ പ്രകൃതിദുരന്ത സഹായത്തിനായി 5,90,400 രൂപയും, തൃശ്ശൂരിൽ 4 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി 40,00,000 രൂപയും, പാലക്കാട് 1 ഗുണഭോക്താവിന് ഭവന സഹായത്തിനായി 3,04,900 രൂപയും അധികമായി അനുവദിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...