ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പുകൾ മിക്കപ്പോഴും വിനോദവും വിജ്ഞാനവും പകരുന്നതാണ്. ഇക്കഴിഞ്ഞദിവസം അദ്ദേഹം പങ്കെടുത്ത ഒരു ആനയൂട്ടൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. ലോക ആനദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ രസകരമായ പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

ഇന്ന് ലോക ആനദിനം. 2012 ഓഗസ്റ്റ് 12 നാണ് ഇത്തരമൊരു ദിനാചരണം ആരംഭിച്ചത് .. കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യസിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഈ ഫൌണ്ടേഷൻ രൂപകൽപ്പന ചെയ്തത് . നൂറോളം വരുന്ന ആന സംരക്ഷണസംഘടനകൾക്കും ഇതിൽ പങ്കാളിത്തമുണ്ട് .ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് യഥാർത്ഥത്തിൽ ഈ സംഘടന ആരംഭിച്ചതെങ്കിലും ലോകത്തെവിടെയും ആനകൾക്കു ഭീക്ഷണിയാവുന്ന പ്രശ്നങ്ങൾക്കെതിരേ ശബ്ദമുയർത്താനുള്ള ശക്തമായ നിലപാടാണ് സംഘടനയുടെ അടിത്തറ. ഇന്ന് ലോക ആനദിനത്തോട് അനുബന്ധിച്ചു പാലാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനായത് ഹൃദ്യമായ അനുഭവമായിരുന്നു. ആനയൂട്ടോടെ ആനകളെ ആദരിച്ചു. ഈ ഗജമേളയിൽ ആനകളെക്കുറിച്ചു ഒരുപാട് അന്വേഷണം നടത്തിട്ടുള്ള എന്റെ പ്രിയ സുഹൃത്ത് ശ്രീ.ശ്രീകുമാർ അരൂക്കുറ്റി പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങൾ വളരെ രസകരമായി തോന്നി. ഒന്ന് തമിഴ്നാട്ടിലെ അമ്മുക്കുട്ടി എന്ന ആനയുടെ പാപ്പാൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണത്രെ. . മറ്റൊന്ന് കോടതി ആനയുടെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്നു അറിയാൻ ഇടപെട്ടപ്പോൾ യഥാർത്ഥ ഉടമസ്ഥൻ അടുത്തു ചെന്നപ്പോൾ ആനസ്നേഹം പ്രകടിപിച്ച സംഭവവും വളരെ മനോഹരമായി ശ്രീകുമാർ പറയുകയുണ്ടായി . അതുപോലെ സ്വന്തം ആനയെ കൈമാറ്റം ചെയ്തപ്പോൾ ലഭിച്ച തുകയേക്കാൾ കൂടുതൽ തുക തന്റെ ആനയെ വർഷങ്ങളായി പരിചരിച്ച പാപ്പാന് നൽകിയ ഒരു ആനസ്നേഹിയായ ഉടമസ്ഥന്റെ കഥയും ശ്രീകുമാർ പറഞ്ഞു.

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത് .നമ്മുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗുരുവായൂർ പത്ഭനാഭനെയും , ഗുരുവായൂർ കേശവനെയും , മംഗലാകുന്ന് കർണ്ണനേയും പോലെയുള്ള കേരളത്തിലെ ആനകളെയൊക്കെ അരികിൽ കണ്ടത് അന്നാണ്. അതുപോലെ അന്ന് എൻ്റെയൊരു സുഹൃത്തായ അധ്യാപകൻ എനിക്ക് സമ്മാനിച്ച കേരളത്തിലെ അന്നത്തെ പ്രമുഖരായ ആനകളുടെ മുഴുവൻ ചിത്രങ്ങൾ ഉള്ള ഫോട്ടോ ആൽബം ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

നിയമസഭയിൽ ഞാൻ ആനകൾക്ക് രജിസ്‌ട്രേഷൻ ബുക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രമുഖമായ ഒരു പത്രത്തിൽ ഒരു വാർത്തവന്നു. ആനക്ക് ആർ സി ബുക്കോ വെന്നായിരുന്നു തമാശ.

എന്തായാലും സ്വന്തമായ് ആനയില്ലെങ്കിലും ആനകളെ എനിക്ക് മാത്രമല്ല ആർക്കും ഇഷ്ട്ടമാണ് . ആനയും കടലും കണ്ടാൽ മതിവരാത്തതാണെന്ന് പറയാറുണ്ട് . അങ്ങനെ നമ്മുടെ മലയാളികളുടെ മനസ്സിലെ അവന്റെ ഉത്സവങ്ങളെയും ആഘോഷങ്ങളെയുമെല്ലാം മോഡി പിടിപ്പിക്കുന്നതിൽ എന്നും ഈ കരിവീരൻമാർക്ക് വലിയ പങ്കുണ്ട് .

എന്നാൽ ഇതൊക്കെ പറയുമ്പോളും ഓർമയിൽ വരുന്ന മറ്റൊരു കാര്യം സഹ്യന്റെ മകനെന്ന മനോഹരമായ വൈലോപ്പള്ളിയുടെ കവിതയാണ് . സഹ്യന്റെ പുത്രനായി വളരെയേറെ ആവേശത്തോട്‌ സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളിൽ നടന്നിരുന്ന സഹ്യന്റെ മകന് പിന്നീടുണ്ടായ അനുഭവങ്ങളൊക്കെ യഥാർത്ഥത്തിൽ കണ്ണുനിറയ്ക്കുന്ന നിമിഷങ്ങളാണ് . അതുപോലെ ഉത്സവപ്പറമ്പിൽ നിന്ന കുട്ടി ആനപ്പുറത്തുള്ള തിരുമേനിയാണ് ആനയുടെ ഉടമസ്ഥനെന്ന് തെറ്റിദ്ധരിച്ചു എനിക്കൊരു ആനവാൽ വേണമെന്ന് പറഞ്ഞപ്പോൾ അത് ‘എന്റെയല്ലയി മഹാക്ഷേത്രവും എന്റെയല്ലയി കൊമ്പനാനകളും മക്കളെ ‘ എന്ന് പറഞ്ഞ അക്കിത്തത്തിന്റെ മനോഹരമായ കവിതയും ആനയുടെ കഥകളുമായി ചേർത്ത് വായിക്കേണ്ട കവിതകളാണ് .ആനയോളം പറഞ്ഞാൽ തീരാത്ത ആനക്കഥകൾ നമ്മുടെയൊക്കെ മനസ്സിലുണ്ട്. അതിൽ ചില നുറുങ്ങുകൾ പങ്കു വയ്ക്കുന്നു .ആനകാര്യത്തിനിടയിൽ ചേന കാര്യം എന്ന് മലയാളി തമാശയ്ക്ക് പറയാറുണ്ടെലും ആനക്കാര്യം ചെറിയ ചേനക്കാര്യമല്ല എന്നുറപ്പ് .ഈ ആനപ്രേമികൾക്കും എല്ലാസഹജീവികളെയും സ്നേഹിക്കുന്ന എല്ലാ നല്ലമനുഷ്യർക്കും ഈ നിമിഷത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു.

1 COMMENT

Leave a Reply

spot_img

Related articles

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി....