‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്. തിരുവനന്തപുരം പേരൂർക്കട പി.എസ്.എൻ.എം. സ്കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്.ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ പ്രതിഷേധിച്ചു.കുട്ടിയെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചാണ് കൊണ്ടുപോയതെന്ന് പിതാവ് പ്രതികരിച്ചു. തങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുട്ടിയെ കൂട്ടികൊണ്ടുപോയതെന്നും ഇപ്പോൾ കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. താൻ സിപിഐഎം അനുഭാവിയാണ്, എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകർ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല. എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് ഈ രീതിയിൽ സമ്മേളനത്തിനു കൊണ്ടു പോയതെന്നും പിതാവ് ഹരികുമാർ ആരോപിച്ചു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...