എഡിഎം നവീന്‍ ബാബുവിന്റെ മരണം വിവാദമായിരിക്കെ പെട്രോള്‍ പമ്ബിന് സ്ഥലം വാടകയ്ക്ക് നല്‍കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന് ചേരേന്‍കുന്ന് പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനേടം.ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റിയില്‍ തീരുമാനമായെന്നും പോള്‍ എടത്തിനേടം പറഞ്ഞു.
എഡിഎം നവീന്‍ ബാബു സത്യസന്ധനും നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും പ്രശാന്തന്‍ തന്നോട് പറഞ്ഞിരുന്നു. എന്‍ഒസി ലഭിക്കാന്‍ കാര്യമായ കാലതാമസമുണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കാലതാമസം ഉണ്ടായതെന്നും പള്ളി വികാരി വ്യക്തമാക്കി. പ്രശാന്തന് സദുദ്ദേശ്യത്തോടെയായിരുന്നു സ്ഥലം നല്‍കിയത്.
എന്നാല്‍ അത് മരണത്തിന് കാരണമായി എന്ന് പറയുമ്ബോള്‍ വിഷമമുണ്ട്. അതുകൊണ്ട് തന്നെയാണ് സ്ഥലം വാടകയ്ക്ക് നല്‍കിയ കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും പോള്‍ എടത്തിനേടം വ്യക്തമാക്കി.2023 സെപ്റ്റംബര്‍ 20നാണ് പെട്രോള്‍ പമ്ബ് ഉടമ പ്രശാന്തന്‍, ചേരക്കുന്ന് സെന്റ് ജോസഫ് പള്ളിയുമായി കരാറില്‍ ഒപ്പിട്ടത്