മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.
നോക്കാം കറുവപ്പട്ടയുടെ ഗുണങ്ങള്‍
*പ്രമേഹമുള്ളവര്‍ക്ക് കറുവപ്പട്ട നല്ലതാണെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു . കറുവപ്പട്ട ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും. ഇത് പ്രമേഹമുള്ളവരില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.
- അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. മലവിസര്‍ജ്ജനം സിന്‍ഡ്രോം അല്ലെങ്കില്‍ മറ്റ് ആമാശയം അല്ലെങ്കില്‍ കുടല്‍ പ്രശ്‌നങ്ങള്‍ മാറാനും ഇത് ഉപയോഗിക്കുന്നു.
*സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു.
*ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവാപ്പട്ട നല്ലതാണ്.
*മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാനും മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.
*സന്ധിവാതം, വിട്ടുമാറാത്തതുമായ വേദന തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്.
*ചുമ, ശ്വാസം മുട്ടല്‍ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാന്‍ കറുവപ്പട്ട സഹായിക്കും.
*ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
*എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍ കുടിക്കുന്നത്.
*പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു.
സാധാരണ അളവില്‍ കറുവപ്പട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയില്ല. ഇത് ധാരാളം കഴിക്കുന്നതും നല്ലതല്ല എന്നും പഠനങ്ങള്‍ ഉണ്ട്.