ലഹരി ഉപയോഗം വ്യാപിക്കുന്നതിനെതിരേ പൗരപ്രതിരോധം സമരത്തിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഇന്ന് ഉപവസിക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് ഉപവാസം. തിരുനക്കര നഗരസഭ ബസ് സ്റ്റാൻഡിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. വിവിധ മത, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.