സിവിൽ സർവീസസ് വിജയികളെ അനുമോദിക്കുന്നു

        2023- ലെ സിവിൽ സർവീസ് പരീക്ഷയിലും (54 പേർ)  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും (3 പേർ) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായി 57 വിദ്യാർഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു.

ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വജയൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും.

ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സഹേബ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ സുധീർ കെ. തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം.നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന്...

പോലീസ് സ്മൃതിദിനം ആചരിച്ചു

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...