സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണ്‍ 16നാണ് പരീക്ഷ നടന്നത്. യുപിഎസ് സിയാണ് പരീക്ഷ നടത്തിയത്. പരീക്ഷയില്‍ പങ്കെടുത്ത പരീക്ഷാര്‍ഥികള്‍ക്ക് യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

പ്രിലിമിനറി പരീക്ഷയ്ക്ക് മൊത്തം 400 മാര്‍ക്ക് ആണ് ഉള്ളത്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് ടൈപ്പ് ആണ് ചോദ്യങ്ങള്‍.

പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരാണ് മെയ്ന്‍ പരീക്ഷ എഴുതുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും അന്തിമ ഫലം വന്ന ശേഷം മാത്രമേ മാര്‍ക്കും കട്ട് ഓഫ് മാര്‍ക്കും ഉത്തരസൂചികയും യുപിഎസ്സിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയുള്ളൂ.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...