സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിപ്കെയെ ഇന്ന് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു (എസ്ഇഎം) മുന്നിലാണ് ഹാജരാക്കുക. അതേസമയം ഇന്നലെ ജന്തർമന്തറിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 126, 170 പ്രകാരമാണ് ദിപ്കെയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

