ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി : പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവച്ച ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മുൻ കോൺഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്‌ലിക്കൊപ്പമുള്ള പാർട്ടി പ്രവർത്തകരുമാണ് വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘർ‍ഷത്തിൽ കലാശിക്കുകയും ചെയ്തത്. 

രാജിവയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു മുന്‍പ് ലവ്‌ലി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കാണണമായിരുന്നു എന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു.

ഇതോടെ അരവിന്ദറിനൊപ്പമുള്ള പ്രവർത്തകർ ആസിഫിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്.

പ്രവർത്തകരിൽ ഒരാള്‍ ആസിഫിനെ പിന്നിലേക്ക് തള്ളിയതോടെ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

കോൺഗ്രസ് ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ലവ്‌ലി അധ്യക്ഷ സ്ഥാനം രാജിവച്ചത്.

കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച പാർട്ടിക്കൊപ്പമുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നുവെന്ന് ലവ്‌ലി പറഞ്ഞു.

എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

2023 ഓഗസ്റ്റിലാണ് ലവ്‌ലി പിസിസി അധ്യക്ഷനായത്.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...