മാള ഹോളിഗ്രേസില്‍ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്എഫ്ഐ. പൊലീസ് ഏകപക്ഷീയവും കെഎസ്‌യു അനുകൂല നിലപാടും സ്വീകരിച്ചു എന്ന് എസ്എഫ്ഐ ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു. മർദ്ദനത്തിന് നേതൃത്വം കൊടുത്ത കെഎസ് യു പ്രവർത്തകർക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കി എന്നും എസ്എഫ്ഐ നൽകിയ പരാതിയിൽ പറയുന്നു.സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പൊലീസ് ഒത്തുകളിയെന്നാണ് ആരോപണം. KSU പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ആഷിഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ക്രൂരമര്‍ദ്ദനം നേരിട്ട എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ആഷിഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റ എസ്എഫ്‌ഐ നേതാവ് ഫിദല്‍ കാസ്‌ട്രോയെ ഏഴാം പ്രതിയാക്കിയും കേസെടുത്തിരുന്നു. കേസ് കോടതിയില്‍ എത്തുമ്പോള്‍ ആഷിഷിനെ പ്രതിയാക്കുന്നതിലൂടെ ഒത്തുതീര്‍പ്പികാന്‍ പൊലീസ് അവസരമൊരുക്കുന്നു എന്നാണ് ആരോപണം