കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്ന് രാത്രിയോടെ വീണ്ടും സംഘർഷം ഉണ്ടായതെന്നാണ് സൂചന.ബസ് സ്റ്റാൻഡിന് സമീപമാണ് സോഡാ കുപ്പികളും കല്ലുകളുമായി യുവാക്കൾ ഏറ്റുമുട്ടിയത്.പൊലീസ് എത്തിയപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച പകലാണ് ടൗണിൽ ആദ്യം സംഘർഷമുണ്ടായത്.പാർക്കിംങിനെ ചൊല്ലി ഉണ്ടായ തർക്കമാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലിന് ഇടയാക്കിയതെന്നാണ് വിവരം