ഹോട്ടലില്‍ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം

ഇടുക്കി കട്ടപ്പനയിലെ ഹോട്ടലില്‍ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം.ഭക്ഷണം കഴിക്കാന്‍ എത്തിയ ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരുക്കേറ്റു.ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതാണ് അടിപിടിയില്‍ കലാശിച്ചത്. പ്രതിശ്രുത വരനടക്കം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഹോട്ടല്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്.

കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തി. പാത്രത്തില്‍ കറികളുടെ അളവ് കുറവായിരുന്നതിനാല്‍ കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടു. ഇതിനോട് ഹോട്ടല്‍ ജീവനക്കാരന്‍ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടര്‍ അടച്ചിട്ട ശേഷം കറി കൂടുതല്‍ ആവശ്യപ്പെട്ട കുടുംബത്തെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കള്‍ ടേബിളുകള്‍ക്ക് ഇടയില്‍ കുടുക്കിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ ആരോപിക്കുന്നത്.സംഭവം അറിഞ്ഞെത്തിയ കട്ടപ്പന പൊലീസിടപെട്ടാണ് രംഗം ശാന്തമാക്കിയത്.ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. പിന്നീട് കട്ടപ്പന പൊലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....