തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെ മൈതാനത്തും മൈതാനത്തിനു പുറത്തും സംഘർഷത്തിൽ 5 പേർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഒരു കൂട്ടർ പരിസരമാകെ മുളക് സ്പ്രെ പ്രയോഗിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചിലർ ഇതിനെ ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിച്ചു. തുടർന്ന് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. 6 പേർക്ക് പരുക്കേറ്റു. 2 പേർ ചികിത്സയിലാണ്.