ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

പൂഞ്ചിലും കത്വവയിലുമാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. വൈകിട്ടും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്നു ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാള്‍ സംഘടനയുടെ കമാൻഡർമാരില്‍ ഒരാളെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്നാഗ്, പുല്‍വാമ, ഷോപിയാൻ, കുല്‍ഗാം ജില്ലകളിലെ 16 മണ്ഡലങ്ങള്‍ക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ. മാർച്ചിൽ കേരളത്തിലെ പണപ്പെരുപ്പുനിരക്ക് 6.59 ശതമാനമാണ്. ഗ്രാമങ്ങളിലിത് 7.29 ശതമാനവും നഗരങ്ങളിൽ 5.39 ശതമാനവുമാണ് വിലക്കയറ്റത്തോത്. ഗ്രാമങ്ങളിലെ...

സോണിയക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം; ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം നല്‍കിയതില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും.ഇ ഡി ഓഫീസുകള്‍ ഉപരോധിച്ച്‌ പ്രതിഷേധിക്കാനാണ് ആഹ്വാനം. എ...

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ്...

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...