ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പുകളേന്തി വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല.വീട്ടിലുള്ളവര്‍ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെവെച്ചാണ് ജീവനൊടുക്കിയത്. കുട്ടി തൂങ്ങിയ നിലയില്‍ നില്‍ക്കുന്നത് കണ്ട പോസ്റ്റ്മാനാണ് ശാന്തന്‍പാറ പോലീസിനെ വിവരമറിച്ചത്. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

