കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് വായ്പ പദ്ധതി, കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ/വിപണനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി, വനിതാ സ്വയം സഹായ സംഘങ്ങളായ അയല്‍ക്കൂട്ടം ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള സ്വയം സഹായ ഗ്രൂപ്പ് വായ്പ പദ്ധതി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോമിനും,www.keralapottery.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.