ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും ശുചിത്വ സന്ദേശ വിളംബര റാലിയും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പഞ്ചായത്തിന്റെ പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങള, ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് ആമ്പാടിയിൽ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്പ റ്റി സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ റോഷന്‍ ജേക്കബ് , ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ കുമാരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മറിയാമ്മ തരകൻ, ജനപ്രതിനിധികളായ ഡി ജയകുമാർ, ബി. സന്തോഷ് കുമാർ , സന്തോഷ് ചാത്തന്നൂപ്പുഴ, എ. സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, റോസമ്മ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു