ബംഗളൂരുവിലെ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സമാന്യം വലിയ പാമ്പിനെ കണ്ടത്.
സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്ബതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്.
കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്ബിനെ കണ്ടത്.
പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്ബ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്ബതികള്‍ പറയുന്നത്.
വിവരം ഉടൻതന്നെ കമ്ബനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി. കമ്ബനി ദമ്ബതികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു.