ഇന്ന് എല്ലാവരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി.
അതുകൊണ്ട് തന്നെ പല തരത്തിലുള്ള കാപ്പികളും ജനങ്ങൾക്ക് വേണ്ടി പുതിയതായി കണ്ടുപിടിക്കാറും ഉണ്ട്.
അങ്ങനെ പ്രധാനപ്പെട്ട ഒന്നാണ് കോഫി അറബിക്ക. ഇതിനെപ്പറ്റി നമ്മൾ അധികം കേട്ടിട്ടില്ലായിരിക്കും അല്ലേ?
കോഫി അറബിക്കയുടെ ഉത്ഭവം 6,00,000 വർഷങ്ങൾക്ക് മുമ്പ് എത്യോപ്യയിലെ വനങ്ങളിൽ നിന്നാണെന്നാണ് നേച്ചർ ജെനറ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നത്.
ഏകദേശം 3,00,000 വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്ത ഹോമോ സാപ്പിയൻസുകളേക്കാൾ പഴയതാണ് ഈ കാപ്പി ഇനമെന്ന് തന്നെ പറയാം.
കോഫി അറബിക്ക രൂപപ്പെടുന്നത് കോഫി കാനെഫോറ (Coffea canephora), കോഫി യൂജെനിയോയിഡുകൾ (Coffea eugenioides) എന്നീ സ്പീഷീസുകളുടെ സ്വാഭാവിക സങ്കരയിനമായാണ്.
ആധുനിക മനുഷ്യർക്കും കാപ്പി കൃഷിക്കും മുമ്പുള്ളതാണന്നാണ് ഈ ക്രോസ് ബ്രീഡിംഗ് എന്നാണ് പഠനം പറയുന്നത്.
മറ്റ് കാപ്പി ഇനങ്ങളെ അപേക്ഷിച്ച് അറബിക്കയുടെ സുഗന്ധം ഏറെ ആസ്വാദ്യകരവും രുചി അല്പം മധുരം നിറഞ്ഞതും ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുപോലെ തന്നെ ഇത് ലോകത്ത് ചിലയിടങ്ങളിൽ മാത്രമേ വളരുകയുള്ളു.
അറബിക്ക കാപ്പിയുടെ കൃഷി പ്രധാനമായും 1600 കളിൽ യെമനിൽ ആരംഭിച്ചിരിക്കാമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.